KeralaLatest NewsNews

മലപ്പുറം സ്വദേശി വിമാനത്താവളത്തിൽ അറസ്റ്റിൽ :പല സ്ഫോടന കേസിലെയും പ്രതിയായ കൊടും ഭീകരനെന്ന് പോലീസ്

 

ദുബായ്: ദുബായിൽനിന്ന് നാടുകടത്തപ്പെട്ട മലപ്പുറം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായി.ഇന്ത്യൻ മുജാഹിദീൻ ഭീകരൻ മലയാളിയായ ഷുഹൈബ് പോത്താനിക്കലിനെയാണ് അറസ്റ്റ് ചെയ്തു അഹമ്മദാബാദ് പൊലീസിന് കൈമാറിയത്. അഹമ്മദാബാദ് ബോംബ് സ്ഫോടന കേസിലും ഇയാൾ പ്രതിയാണ്.

2008 ജൂലൈയിൽ നടന്ന കരിപ്പൂർ സ്‌ഫോടനക്കേസിൽ ഇയാളെ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു വരികയായിരുന്നു.നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകനായിരുന്ന ഷുഹൈബിനെ പാസ്‌പോർട്ട് കാലാവധികഴിഞ്ഞും ദുബായിൽ തുടർന്നതിനെത്തുടർന്ന് 2016-ലാണ് ജയിലിലടച്ചത്. ഗുജറാത്ത് പൊലീസിന് കൈമാറുന്നതിന് മുമ്പ് വ്യത്യസ്ത അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു.

ഇന്ത്യൻ മുജാഹിദിൽ റിയാസ് ഭട്കലിനെപ്പോലെ മുതിർന്ന സ്ഥാനം ഷുഹൈബിനുമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു.അഹമ്മദാബാദിലെ സ്ഫോടനത്തിന് ശേഷം രാജ്യം വിട്ടതാണ് പതിനെട്ട് പ്രതികളിൽ പ്രധാനിയാണ് ഷുഹൈബ്. 2008ൽ നടന്ന സ്ഫോടനപരമ്പരയിൽ 56 പേരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button