പഴയകാല നടന് സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ആ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേക്ക് ചുവടുറപ്പിക്കുന്നു. ഇന്ദ്രജിത്തിന്റെയും നടിയും അവതാരകയുമായ പൂര്‍ണ്ണിമയുടെയും മകള്‍ നക്ഷത്രയാണ് മലയാള സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്.
മുരളിഗോപി- പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ടിയാന് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും മകളും ഒന്നിക്കുന്നു. ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത് ഇങ്ങനെ:
‘എന്റെ ഇളയമകള്‍ നക്ഷത്ര ടിയാന്ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. ഞാന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂര്‍ത്തങ്ങള്‍ ടിയാനില്‍ ഉണ്ട്. ഒരു നടന് എന്ന നിലയ്ക്ക്, ഈ പുതിയ അനുഭവം എനിക്കും മകള്‍ക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി.
ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു!
ശേഷം സ്ക്രീനില്‍..’
മുരളിഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളിഗോപി, പത്മപ്രിയ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.
ഗോപി സുന്ദറാണ് സംഗീതം. റെഡ്റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ഹനീഫ് മുഹമ്മദാണ്. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്രിനാഥ് എന്നിവിടങ്ങളില്‍ നിന്നാണ് സിനിമ ചിത്രീകരിച്ചത്.
Post Your Comments