റിയാദ്•സൗദി അറേബ്യയിലെ ജുബൈലില്‍ ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റിലായി. ബംഗ്ലാദേശ് സ്വദേശിയായ ഖമറുൽ ഇസ്ലാം (40 ) ആണ് പിടിയിലായത്.
കഴിഞ്ഞയാഴ്ച ഇയാളുടെ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ച് ഒന്നര മിനിറ്റ് നീണ്ടുനിൽക്കുന്ന അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്തുവെന്നാണ് കേസ്. അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയ പോലീസ് സ്പോൺസറെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തൊഴിലാളിയെ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഖമറുൽ ഇസ്ലാമിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ മൊബൈലില്‍ നിന്നോ ലാപ്ടോപ്പില്‍ നിന്നോ അശ്ലീല ദൃശ്യങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെൻറ വൈഫൈ ഉപയോഗിച്ച് മറ്റാരോ വീഡിയോ ഡൗൺലോഡ് ചെയ്തുവെന്നാണ് ഇയാൾ പൊലീസിന് നല്‍കിയ മൊഴി.
ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന ഖമറുള്‍ കഴിഞ്ഞ 18 വര്‍ഷമായി സൗദി അറേബ്യയിലുണ്ട്.
Post Your Comments