മുംബൈ: പൊതുസ്ഥലം കയ്യേറി നിർമ്മിച്ച കുരിശ് മൂന്നാറിന് പുറമെ മുംബൈയിലും പൊളിച്ചു മാറ്റി.കോടതി വിധി അനുസരിച്ചു അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് 112 വർഷം മുൻപ് സ്ഥാപിച്ചെന്നു പറയപ്പെടുന്ന കുരിശും പൊളിച്ചു മാറ്റിയത്. നഗരത്തിൽ അനധികൃതമായി കയ്യേറി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ പൊളിച്ചു മാറ്റണമെന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് ബാന്ദ്രാ വെസ്റ്റിലെ ബസാർ റോഡിലെ ബ്രിട്ടീഷുകാർ സ്ഥാപിച്ച കുരിശുൾപ്പെടെ ആറ് കുരിശുകളും 32 ക്ഷേത്രങ്ങളും പൊളിച്ചു മാറ്റിയത് .
എന്നാൽ കുരിശ് മാറ്റിയത് ക്രൈസ്തവരോടുള്ള അവഹേളനമാണെന്ന് മുംബൈ കത്തോലിക്കാ സഭയും മുംബൈ ഈസ്റ്റ് ഇന്ത്യൻ അസോസിയേഷനും കുറ്റപ്പെടുത്തി. കൂടാതെ സംഭവത്തിൽ പ്രാതിഷേധിച്ചു വിശ്വാസികൾ നഗരത്തിൽ മൗന ജാഥയും നടത്തി.പഴയ സ്ഥലത്തുതന്നെ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുംബൈ വാച് ഡോഗ് ഫൗണ്ടേഷൻ, സേവ് അവർ ലാൻഡ് തുടങ്ങിയ സംഘടനകൾ ഓൺലൈൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ നഗരസഭയുടെ വിശദീകരണം, സർക്കാർ സ്ഥലം കയ്യേറി നിർമ്മിച്ച, വികസനത്തിന് തടസം നിൽക്കുന്ന ആറ് കുരിശുകളും 32 ക്ഷേത്രങ്ങളും കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ചു മാറ്റിയതെന്നാണ്. സംഘടനകൾക്ക് കോടതിയെ സമീപിക്കാമെന്നും അവർ പറഞ്ഞു.
Post Your Comments