Latest NewsAutomobile

പെട്രോളിനോടും ഡീസലിനോടും വിട : സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകാന്‍ ഇന്ത്യ


ന്യൂഡല്‍ഹി:  സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് കാറുകളിലെ ഇലക്ട്രിക് വത്കരണം വഴി ഇന്ധന ഇറക്കുമതിയും വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവും കുറയ്ക്കാനാകും.
2030 ഓടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തുടക്കത്തില്‍ ഇലക്ട്രിക് വാഹന വ്യവസായത്തെ ആദ്യ രണ്ടോ മൂന്നോ വര്‍ഷം സര്‍ക്കാര്‍ തന്നെ നേരിട്ട് നിയന്ത്രിക്കും. ഇക്കാര്യത്തില്‍ മാരുതിയുടെ പിറവി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളെ പ്രാരംഭഘട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണച്ചിരുന്നതായി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button