തിരുവനന്തപുരം : വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് ഒന്നുമുതൽ രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
സർക്കാർ വാഹനങ്ങളുടെ ബീക്കൺ ലൈറ്റ് ഒഴിവാക്കാനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്കു റജിസ്ട്രേഷൻ നമ്പർ കൂടി നിർബന്ധമാക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ. ഗവർണർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തീരുമാനം നടപ്പാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും വകുപ്പുമേധാവികൾക്കും കേരള സ്റ്റേറ്റ് ഒന്ന്, രണ്ട് തുടങ്ങിയ നമ്പരുകൾക്കൊപ്പം വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കൂടി പ്രദർശിപ്പിക്കും.
ഇതിന്റെ മാതൃക ഗതാഗതവകുപ്പ് തയാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക വാഹനത്തിൽ നമ്പർ പ്ലേറ്റിനു പകരം അശോകസ്തംഭ മുദ്ര തന്നെ തുടരും. ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് ഉൾപ്പെടെയുള്ള അടിയന്തരസേവന വാഹനങ്ങൾക്കു ബീക്കൺ ലൈറ്റ് തുടർന്നും ഉപയോഗിക്കാം.
Post Your Comments