ചെന്നൈ: പ്രമുഖ സീരിയല്‍ നടിയും മാനേജരും തമ്മില്‍ അര്‍ത്ഥരാത്രി റോഡ് വക്കില്‍ പരസ്യമായി അടികൂടി. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തതോടെയാണ് രംഗം ശാന്തമായത്.
തമിഴ്‌സീരിയലിലെ പ്രമുഖതാരമായ സബിത റായി എന്ന നടിയും സീരിയല്‍ മാനേജരായ സുകുമാരനുമാണ് റോഡില്‍ വച്ച് പരസ്യമായി അടികൂടിയത്. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന വാണി റാണി എന്ന സീരിയലില്‍ പ്രധാനവേഷം ചെയ്യുന്നത് സബിതയാണ്.
ഈ സീരിയലിന്റെ മാനേജരാണ് സുകുമാരന്‍. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
ഭാര്യയും കുട്ടികളും വേനല്‍ അവധിക്കു സ്വന്തം വീട്ടിലേയ്ക്കു പോയ സമയം നോക്കി സബിതയെ സുകുമാരന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് എന്തോ സാമ്പത്തിക കാര്യത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് അര്‍ധരാത്രിയില്‍ ഇരുവരും തമ്മില്‍ വലിയ അടിപിടിയായി. വഴക്ക് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് നടുറോഡിലേയക്കു മാറുകയായിരുന്നു.
നടിയെ സുകുമാരന്‍ മുടിക്കു കുത്തിപ്പിടിച്ചു പുറത്തേയ്ക്കു തള്ളുകയും സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.
Post Your Comments