ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെതിരെയുള്ള ട്രോള്‍ പോസ്റ്റ് വാട്സ്‌ആപ്പില്‍ പങ്കുവെച്ച കേരള ഹൌസ് ജീവനക്കാരനെ പിരിച്ചുവിട്ടു.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നര്‍മംകലര്‍ന്ന പോസ്റ്റും ഹാസ്യചിത്രവും ആണ് ഇയാൾ പോസ്റ്റ് ചെയ്തത്. കേരള ഹൗസിലെ ദിവസ വേതനക്കാരനായ ശശിയെ ആണ് കേരള ഹൗസ് അധികൃതര്‍ മുഖ്യമന്ത്രിക്കെതിരെ വന്ന രണ്ട് പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തുവെന്ന കുറ്റം ചുമത്തി പിരിച്ചുവിട്ടത്.
പലരിൽ നിന്നായി തനിക്ക് കിട്ടിയ ചിത്രങ്ങൾ ശശി വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്യുകയായിരുന്നു.ചുവന്ന നിറത്തിലുള്ള ക്രിസ്തീയ സഭാ വസ്ത്രം ധരിച്ച പിണറായിയെ പരിഹസിക്കുന്ന തരത്തില്‍ ഫോേട്ടാഷോപ്പില്‍ ചെയ്തതാണ് വിവാദ ചിത്രം. കൂടാതെ ചില ഭരണ വീഴ്ചകളെ പറ്റിയുള്ള പോസ്റ്റും ശശി ഫോർവേഡ് ചെയ്തിരുന്നു. ഇതാണ് ശശിക്ക് വിനയായത്.
Post Your Comments