Latest NewsNewsInternational

യു എസ് അറ്റോർണി ജനറലിനും ‘അമേരിക്കൻ പൊങ്കാല’ യുമായി സമൂഹ മാധ്യമങ്ങൾ

ന്യൂയോർക്ക്: യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസിനു പൊങ്കാലയുമായി സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞദിവസം അദ്ദേഹം യുഎസിലെ അൻപതാമത്തെ സംസ്ഥാനമായ ഹവായിയെ ഹവായ് എന്നല്ല വിളിച്ചത്. ‘പസിഫിക്കിലെ ഒരു ദ്വീപ്’ എന്നായിരുന്നു. എന്നാൽ ഇതിനെതിരെ സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തി. ഒബാമയുടെ ജന്മ ദേശമായ ഹവായ് ഒരു ദ്വീപല്ലെന്നും രാജ്യത്തിന്റെ ഭാഗം തന്നെയാണ്. പേൾ ഹാർബർ അവിടെയാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ജന്മദേശമാണ്’– എന്നും ശക്തമായ ഓർമ്മപ്പെടുത്തൽ സമൂഹ മാധ്യമത്തിൽ ഉണ്ടായി.

ട്രംപിന്റെ യാത്രാവിലക്ക് ഉത്തരവു തടഞ്ഞ ഹവായ് ഫെഡറൽ കോടതി ജഡ്ജി ഡെറിക് വാട്‌സനെ വിമർശിച്ചു പറയുമ്പോഴാണു സെഷൻസ് ‘പസിഫിക്കിലെ ഒരു ദ്വീപിലിരിക്കുന്ന ജഡ്ജി എന്ന് പറഞ്ഞത്. എന്നാൽ മലയാളി പൊങ്കാലയെ പോലെ തന്നെ അദ്ദേഹത്തിനും കിട്ടി ഒന്നാന്തരം അമേരിക്കൻ പൊങ്കാല. ഇനി അദ്ദേഹം ഹവായ് എന്ന പേര് മറക്കില്ലെന്നാണ് പൊതുവെ സംസാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button