തിരുവനന്തപുരം: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം മദ്യശാലകളും അടച്ചുപൂട്ടിയതോടെ പല പ്രശ്‌നങ്ങളും ഉയരുകയാണ്. വാറ്റ് ചാരായം വരെ തകൃതിയായി വര്‍ദ്ധിക്കുന്നുണ്ടെന്നാണ് വിവരം. സമ്പൂര്‍ണ മദ്യനിരോധനം അപകടം ചെയ്യുമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നത്.
സംസ്ഥാനത്ത് മദ്യം ലഭിക്കാതായതോടെ ലഹരി മരുന്ന് ഉപയോഗം വന്‍ തോതില്‍ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തിന് അതിലേറെ ദോഷങ്ങള്‍ ഉണ്ടാക്കുമെന്നും ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു.
Post Your Comments