കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് വകുപ്പില്‍നിന്ന് പുറത്തേക്കുള്ള വാതിലില്‍. ‘അഴിമതിക്കെതിരെ പ്രതികരിക്കാന്‍ വിജിലന്‍സ് വകുപ്പുതന്നെ വേണമെന്നില്ലല്ലോ, എവിടെയാണെങ്കിലും പ്രതികരിക്കാം’ എന്ന പ്രഖ്യാപനവുമായിയാണ് ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് വകുപ്പില്‍നിന്ന് പുറത്തേക്കുള്ള ഇറങ്ങുന്നത്. ഇതോടെ, തങ്ങള്‍ക്ക് കൂച്ചുവിലങ്ങ് വീഴുമെന്ന ആശങ്കയിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥരും. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനമേറ്റെടുത്ത് പത്ത് മാസത്തിനിടെ പതിനാലായിരത്തിലധികം പരാതി വിവിധ ജില്ലകളിലായി ലഭിച്ചിരുന്നു. 36 സര്‍ക്കുലറുകളാണ് പൊതുരംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് അദ്ദേഹം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. മാത്രമല്ല, നാല്പത്തിയഞ്ചിലധികം നിര്‍േദശങ്ങള്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിെന്റ ഭാഗമായി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു.
വിജിലന്‍സ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനുതന്നെ അഴിമതിയുണ്ടെന്ന് കണ്ടെത്തിയാല്‍ കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു. എന്നാല്‍, അദ്ദേഹം അവധിയിലായതോടെ ഇൗ സര്‍ക്കുലറുകള്‍ പാലിക്കേണ്ടതില്ലെന്ന വാക്കാല്‍ നിര്‍േദശമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍നിന്ന് ലഭിച്ചത്. വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നുള്ള അനുമതിയില്ലാതെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്നും വാക്കാല്‍ നിര്‍േദശം വന്നു.
മാത്രമല്ല, ഇതിനകം പാതിവഴിയിെലത്തിയ പ്രമുഖ അഴിമതിക്കേസുകളിലെ അന്വേഷണം മന്ദഗതിയിലുമാണ്. നിശ്ചിത പദവിക്ക് മുകളിേലക്കുള്ളവരുടെ അഴിമതി സംബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രം അന്വേഷണം മതിയെന്ന കീഴ്വഴക്കം ലംഘിച്ചതും ഐ.എ.എസ് ഉേദ്യാഗസ്ഥര്‍ക്കെതിരെ വലവിരിച്ചതുമാണ് ജേക്കബ് തോമസിനെ പലരുടെയും കണ്ണിലെ കരടാക്കിയത്.
Post Your Comments