തിരുവനന്തപുരം•ശബരിമല ക്ഷേത്രത്തിൽ യുവതികൾ സന്ദർശനം നടത്തിയെന്ന പേരിൽ ചില ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് വ്യവസായിയായ ഒരാൾ ശബരിമല ദർശനത്തിന് വിഐപി സൗകര്യം ഒരുക്കി നേട്ടം ഉണ്ടാക്കുന്നുവെന്ന പരാതികൾ എനിക്ക് ലഭിച്ചിട്ടുണ്ട് . ആ വ്യക്തിക്കൊപ്പം ആണ് യുവതികൾ എത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
ബഹുമാനപ്പെട്ട കോടതിയുടെ വിധി പ്രകാരം യുവതികൾക്ക് നിലവിൽ ശബരിമല സന്നിധാനത്ത് പ്രവേശനം അനുവദിക്കാനാകില്ല. പമ്പയിൽ പോലീസ് ഇതിനായി പരിശോധന നടത്തുന്നുണ്ട്. എന്നാൽ പ്രായപരിധി പാലിച്ചുള്ള സ്ത്രീ പ്രവേശനത്തിന് ശബരിമലയിൽ തടസ്സമില്ല. വി ഐ പി ദർശനം എന്ന പേരിൽ ആരെങ്കിലും എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് കുറ്റകരമാണ്. ആ ഫോട്ടോയുടെ നിജസ്ഥിതി അന്വേഷിക്കാനും, ശബരിമലയിൽ ഏതെങ്കിലും ചില വ്യക്തികൾക്ക് സ്വാധീനം ചെലുത്തി അനാവശ്യമായ പരിഗണന കിട്ടുന്നത് തടയാനും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments