Latest NewsNewsIndia

ഭീകരരുടെ ഭീഷണി അവഗണിച്ച പി.ഡി.പി നേതാവിനെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍•ഭീകരുടെ ഭീഷണി അവഗണിച്ച കാശ്മീരിലെ പി.ഡി.പി പ്രാദേശിക നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പുല്‍വാമ ജില്ലയില്‍ രാജ്പോറയിലെ വസതിയിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ 45 കാരനായ ബാഷിര്‍ അഹമദ് ധറിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ ഭീകരര്‍ ചുറ്റുപാടും വെടിയുതിര്‍ക്കുകയായിരുന്നു. ഇതിലാണ് ഒരാള്‍ക്ക് പരിക്കേറ്റത്.

നേരത്തെ ഭീകരര്‍ പ്രാദേശിക ബസ്റ്റാന്‍ഡിന് സമീപം വച്ച് അല്‍താഫ് അഹമ്മദ് ധര്‍ എന്നയാളെ വെടിവേചിരുനു. കാലിന് പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇയാളും പി.ഡി.പി പ്രവര്‍ത്തകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button