ലക്നൗ: പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇനി പുര നിറഞ്ഞ് നില്‍ക്കേണ്ടിവരില്ല. വിവാഹച്ചെലവും 20,000 രൂപയുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കുന്നത്.
മുസ്ലീം വിരുദ്ധനാണെന്നാണ് യോഗി ആദിത്യനാഥിനെക്കുറിച്ച് പറയുന്നത്. എന്നാല്‍, മുഖ്യമന്ത്രി എന്ന നിലയ്ക്ക് താന്‍ യു.പിയിലെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ നാട്ടില്‍ പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ വിവാഹിതരാകാതെ നില്‍ക്കരുതെന്നാണ് യോഗിയുടെ തീരുമാനം.
ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകള്‍ മുന്നോട്ടുവെച്ച ആശയം നടപ്പിലാക്കുകയാണ് ആദിത്യനാഥ്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള സമൂഹ വിവാഹം സര്‍ക്കാരിന്റെ നൂറിന കര്മപരിപാടികളില് ഉള്‍പ്പെടുത്തുകയും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാത്തോളം വരുന്ന മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ കിട്ടുകയെന്ന് മന്ത്രി പറഞ്ഞു. സിഖ്, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും സമൂഹവിവാഹത്തില്‍ പങ്കെടുക്കാനാവും.
Post Your Comments