കൊല്ലം•കൊല്ലം ശാസ്താംകോട്ടയില്‍ ട്രോളിയില്‍ ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ നിന്ന് വടക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രാക്കില്‍ പരിശോധന നടത്തുകയായിരുന്ന ട്രോളിയില്‍ തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ട്രോളിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
എന്ജിന് തകരാറിലായതിനാല്‍ കേരള എക്സ്പ്രസ് മൂന്നര മണിക്കൂറിലേറെയായി പിടിച്ചിട്ടിരിക്കുകയാണ്. ട്രോളിയില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് എന്ജിന് തകരാറാവാന്‍ കാരണം. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുളള എല്ലാ ട്രെയിനുകള്‍ക്കും വേഗനിയന്ത്രണമേര്പ്പെടുത്തി. ട്രെയിനുകള്‍ എല്ലാം വൈകിയോടുകയാണ്. ചില ട്രെയിനുകള്‍ കൊല്ലത്ത് പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പലതും പുറപ്പെട്ടിട്ടില്ല.
Post Your Comments