ന്യൂഡല്‍ഹി : ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 500 മില്യണ്‍ മുടക്കുന്നു. മിഗ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്.
ബംഗ്ലാദേശിന് റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ ധനസഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായാണ് ഷേയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
ബംഗ്ലാദേശിന് ആയുധങ്ങള്‍ വാങ്ങാനായി ഇന്ത്യക്കു പുറമെ അഫ്ഗാനിസ്ഥാനും പണം മുടക്കാമെന്ന് അറിയിച്ചിട്ടുണ്ട്. റഷ്യയുടെ കൈവശമുള്ള മിഗ്-35 വിമാനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ ഉടമ്പടിയായിരിയ്ക്കുന്നത്.
ബംഗ്ലാദേശ് ബജറ്റില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സിന് 2.8 ബില്യണ്‍ രൂപ അനുവദിച്ച് നല്‍കിയിരുന്നു.
ഇതിനു മുന്‍പ് ചൈനയില്‍ നിന്നാണ് ബംഗ്ലാദേശ് യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നത്. മിഗ് വിമാനങ്ങള്‍ക്ക് പുറമെ ബിടിആര്‍ ടാങ്ക്, മിഗ് എയര്‍ക്രാഫ്റ്റ് , മി-17 ഹെലികോപ്റ്റേഴ്സ് എന്നിവ വാങ്ങാനും പദ്ധതിയുണ്ട്.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് ബംഗ്ലാദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
Post Your Comments