Latest NewsIndia

ഷെയ്ഖ് ഹസീന ഇന്ത്യയില്‍: സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ഇല്ലാതെ മോദിയെത്തി, ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകം

ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍. ഷെയ്ഖ് ഹസീനയെ സ്വീകരിക്കാന്‍ നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി. യാതൊരു പ്രോട്ടോക്കോളും സ്വീകരിക്കാത്ത യാത്രയായിരുന്നു മോദിയുടേത്.

പ്രോട്ടോക്കോള്‍ അവഗണിച്ച് സാധാരണ ട്രാഫിക്കിലൂടെയാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് പ്രോട്ടോക്കോള്‍ തെറ്റിച്ച് മോദി എത്തിയത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷെയ്ഖ് ഹസീന എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ചര്‍ച്ച നടത്തും. പ്രതിരോധവും സിവില്‍ ന്യൂക്ലിയര്‍ സഹകരണവുമുള്‍പ്പെടെ 25 ഓളം കരാറുകളില്‍ ഇരു പ്രതിനിധികളും ഒപ്പുവെയ്ക്കുമെന്നാണ് സൂചന. ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button