Latest NewsIndia

ഹോട്ടല്‍ ഭക്ഷണം മോശമാണെങ്കില്‍ നിമിഷനേരം കൊണ്ട് പരാതി നല്‍കാം വാട്‌സ്ആപ്പിലൂടെ

ബെംഗളൂരു: ഹോട്ടല്‍ ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇനിമുതല്‍ ഉടന്‍ പരാതി നല്‍കാം. അതിന് നിങ്ങള്‍ പോലീസ് സ്‌റ്റേഷനിലൊന്നും കയറേണ്ടതില്ല. ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനുമുന്‍പ് തന്നെ വാട്‌സ്ആപ്പിലൂടെ പരാതി നല്‍കാം.

ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടാന്‍ വാട്‌സാപ്പ് നമ്പര്‍ എത്തിക്കഴിഞ്ഞു. 94821 96639 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ പരാതിപ്പെടാം. ഹോട്ടല്‍ ഭക്ഷണങ്ങളില്‍ പാറ്റ, എലി, പല്ലി തുടങ്ങിയ ജന്തുക്കള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പെട്ടെന്ന് പരാതി നല്‍കാന്‍ മാര്‍ഗമൊന്നുമില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വാട്‌സ്ആപ്പ് നമ്പര്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ചിത്രങ്ങളും വീഡിയോകളും സഹിതം പരാതി നല്‍കാം. പരാതികള്‍ എത്രയും വേഗം അന്വേഷിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മിഷണര്‍ സുബോധ് യാദവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button