മോട്ടോ ജി5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 11,999 രൂപയാണ് ഫോണിന്റെ വില. ബുധനാഴ്ച രാത്രി 12 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാകും. 3 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്കാനറും വാട്ടര്‍-റെപലന്റ് കോട്ടിങ്ങുമായാണ് മോട്ടോ ജി5 എത്തുന്നത്.
5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×1920 പിക്സല്‍, 441 പിപിഐ), 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് മോട്ടോ ജി5ന്റെ സവിശേഷതകൾ. ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 1.4 ഗിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 ആണ് പ്രൊസസർ. 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സറ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ സ്റ്റോറേജ്, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകൾ.
Post Your Comments