കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ കണ്ടെത്തുന്ന പുതിയൊരു പരീക്ഷണം ശാസ്ത്രീയമായി വിജയിപ്പിച്ചെടുത്തു.സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ യൂണിവേഴ്സിറ്റി സൈക്യാട്രി ക്ലിനിക്കിലെ ഗവേഷകരാണ് ഇടതിന് പിന്നിൽ.ഈ ടെസ്റ്റ് മൂലം കുറ്റാരോപിതരായ നീരപരാധികളെ കണ്ടെത്താനും യഥാർത്ഥത്തിൽ കുട്ടികളോട് അഭിനിവേശം തോന്നുന്നവരെ കണ്ടെത്താനും കഴിയുമെന്നതാണ് മെച്ചം.
ഒപ്പം ഇത്തരത്തില്‍ കുട്ടികളോട് ഇത്തരം ലൈംഗീക അഭിനിവേശം ഉള്ളവരെ ചികിത്സിക്കാനും സഹായിക്കുമെന്നതാണ് ഈ സൈക്യാട്രിക് ടെസ്റ്റിന്റെ പ്രത്യേകത. ഈ ടെസ്റ്റിന് വിധേയരാവുന്നവരുടെ കൈവിരലുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോഡുകളിലൂടെ തലച്ചോറിൽ എത്തുന്ന തരംഗം വിലയിരുത്തപ്പെടുന്നു.ശ്വാസോച്ഛാസവും പള്‍സും രേഖപ്പെടുത്തുന്ന ഈ മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ കണ്ണുകളുടെയും ശരീരത്തിന്റെ നേരിയ പ്രതികരണം പോലും തിരിച്ചറിയാന്‍ സഹായിക്കുന്നു.
Post Your Comments