മെൽബണ്‍: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചയായിരിക്കും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേണ്‍ബുൾ ഇന്ത്യ സന്ദർശിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്.
വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകളായിരിക്കും നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടേണ്‍ബുളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
Post Your Comments