ഉപഗ്രഹ നിർമാണത്തിന് സ്വകാര്യ കമ്പനികളുമായി കൈകോർക്കാൻ ഒരുങ്ങി ഐഎസ്ആർഒ. ഇതിന്റെ ഭാഗമായി ഐഎസ്ആർഒ എഞ്ചിനീയർമാരും,സ്വകാര്യ കമ്പനിയിലെ എഞ്ചിനീയർമാരും സംയുക്തമായിട്ടായിരിക്കും ഇനി ഉപഗ്രഹം നിർമിക്കുക. ഇതിലൂടെ ഉയർന്ന പ്രവർത്തന ക്ഷമതയുള്ള ഉപഗ്രഹമാണ് നിര്‍മിക്കുന്നതെന്നും, ഇത്തരത്തിൽ നിർമിക്കുന്ന ഉപഗ്രഹം ഉടൻ വിക്ഷേപിക്കുമെന്നും ഐഎസ്ആർഒ അധികൃതർ അറിയിച്ചു.
Post Your Comments