NewsIndia

അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ അര്‍ദ്ധനഗ്നയാകുകയും ചെയ്ത അധ്യാപിക പിടിയില്‍

പോര്‍ബന്തര്‍• വിദ്യാര്‍ത്ഥികളുടെ ആദര്‍ശ മാതൃക, അവരുടെ ഭാവിയുടെ ശില്‍പികള്‍ എന്നൊക്കെയാണ് നാം അധ്യാപകരെപ്പറ്റി പൊതുവേ പറയാറുള്ളത്. എന്നാല്‍ ഗുജറാത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവം രാജ്യത്തെ മുഴുവന്‍ പേരേയും ഞെട്ടിക്കുന്നതാണ്. പോര്‍ബന്തറിലെ ശാരദാ വിദ്യാ മന്ദിറിലെ അധ്യാപികയാണ് ആഭാസകരമായ സ്വഭാവത്തിന് പിടിയിലായത്.

കൊച്ചു കുട്ടികളുടെ മുന്നില്‍ അധ്യാപിക ആഭാസകരമായി നൃത്തം ചെയ്യുകയും സംസാരിക്കുകയും ചെയ്തതായാണ് പരാതി. വിവരം മാതാപിതാക്കളോട് പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

അധ്യാപിക തങ്ങളെ അശ്ലീല വീഡിയോ കാണിച്ചിരുന്നതായും ഒരു മുറിയിലേക്ക് കൊണ്ട് പോയ ശേഷം അവര്‍ തങ്ങളുടെ മുന്നില്‍ വച്ച് അര്‍ദ്ധനഗ്നയായി നൃത്തം ചെയ്തിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ കേസെടുത്ത പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി 293,294 വകുപ്പുകള്‍ പ്രകാരവും പോസ്കോ നിയമപ്രകാരവുമാണ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അധ്യാപികയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button