സ്മാര്‍ട്ട്ഫോണില്‍ കൂടി ലൈവ് നടത്തുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഫേസ്ബുക്ക് പുതിയ ഫീച്ചേഴ്സ് രംഗത്തിറക്കി. ഇനി ഡെസ്ക്ടോപ് ഉപയോഗിക്കുന്നവര്‍ക്ക് ലൈവ് നടത്താം. നിങ്ങളുടെ കമ്പ്യൂട്ടറിലെ വെബ്ക്യാം ഉപയോഗിച്ച് ഫേസ്ബുക്ക് വഴി നിങ്ങള്‍ക്ക് ലൈവ് വീഡിയോ ചാറ്റ് നടത്താം.
നേരത്തെ ഡെസ്കടോപ് വഴി ലൈവ് സാധിക്കുമായിരുന്നു. എന്നാല്‍, അത് ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് മാത്രമായിരുന്നു. പുതിയ സംവിധാനത്തില്‍ ലൈവ് ഭട്ടണ് ക്ലിക്ക് ചെയ്താല്‍ നിങ്ങളെ എല്ലാവര്ക്കും കാണാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് വലിയ സ്ക്രീനിലൂടെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കളുമായി പിസി ഗെയിംപ്ലേ എളുപ്പത്തില്‍ സാധിക്കും. ഫേസ്ബുക്ക് ലൈവ് ട്വിറ്ററിനും യൂട്യൂബിനും ഒരു തിരിച്ചടിയാണ്. ഇവര്‍ തമ്മില്‍ ഇനി മത്സരത്തിലേക്ക് നീങ്ങും.
Post Your Comments