NewsLife Style

ഭക്ഷണത്തിന് ശേഷം ചായ കുടിക്കാമോ? നിങ്ങള്‍ പാലിക്കേണ്ട ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

ഇന്ത്യക്കാര്‍ക്ക് രാവിലെ ഒരു കപ്പ്‌ ചൂട് ചായ അത് നിര്‍ബന്ധമാണ്. ചിലര്‍ ദിവസം നിരവധി തവണ ചായ ശീലമാക്കിയവരാണ്. ചിലര്‍ പ്രഭാത ഭക്ഷണത്തിന് ശേഷമോ, ഊണിന് ശേഷമാണോ ചായ കുടിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. എന്നാല്‍ ഒരു കാര്യം അറിയുക. ഈ ശീലം നിങ്ങളുടെ ദഹന വ്യവസ്ഥയെ സാവധാനം തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ദഹനത്തെ ചായ തടസപ്പെടുത്തുമെന്ന് ആയുര്‍വേദം പറയുന്നു. കൂടാതെ ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ഭക്ഷണത്തിലെ നാനാതരത്തിലുള്ള പോഷകങ്ങള്‍ ആഗീകരണം ചെയ്യുന്നത് തടസപ്പെടുത്തുന്നതായും നിരവധി പഠനങ്ങളുണ്ട്.

ഭക്ഷണത്തോടൊപ്പം ജ്യൂസ്

പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുകള്‍ എന്നിവ ദഹിപ്പിക്കുന്നതിന് ആവശ്യമായ എന്‍സൈമുകളെ ആമാശയത്തില്‍ എത്തുന്ന ദ്രാവകങ്ങള്‍ നേര്‍പ്പിക്കും. അതിനാല്‍ ജ്യൂസ് പോലെയുള്ള ദ്രാവകങ്ങള്‍ ഭക്ഷണത്തിന് 15 മിനിറ്റ് മുന്‍പ് കുടിക്കുന്നതായിരിക്കും ഉത്തമം.

എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര്

എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൊഴുപ്പിനെ വിഘടിപ്പിക്കുന്ന ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഇത് സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ശരീരഭാരം കൂട്ടുകയും ചെയ്യും.

ജങ്ക് ഫുഡും കൂള്‍ ഡ്രിങ്കും

ജങ്ക് ഫുഡും ശീതളപാനീയങ്ങളും ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവും ആസിഡ് ഫാറ്റും വര്‍ധിപ്പിക്കും. ഫലം അമിതഭാരം.

പാലും ചോക്കലേറ്റും

പാലും ചോക്കലേറ്റും ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. പാല്‍ കൊകോവയില്‍ അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകളുടെ ആഗീകരണം തടസപ്പെടുത്തുന്നു.

ഭക്ഷണത്തിന് ശേഷം മധുരം

ഭക്ഷണത്തിന് ശേഷം മധുര പലഹാരങ്ങള്‍ കഴിക്കുന്നത് അത്ര നല്ല ശീലമല്ല. ഇത് കൊഴുപ്പിന്റെ ദഹനത്തെ തടസപ്പെടുത്തുകയും ശരീരഭാരം കൂട്ടുകയും ചെയ്യും.

ഇറച്ചിയും ഉരുളക്കിഴങ്ങും

ഇറച്ചിയോടൊപ്പം ഉരുളക്കിഴങ്ങ്, ബ്രെഡ്‌ പോലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് വിവിധ എന്‍സൈമുകളെ പ്രവര്‍ത്തന രഹിതമാക്കും. ഇത് അസിഡിറ്റിയും വായുക്ഷോഭവുമുണ്ടാക്കും.

ഭക്ഷണത്തിന്‌ ശേഷം പഴങ്ങള്‍

നിങ്ങള്‍ ഭക്ഷണത്തിന് ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുകയാണെങ്കില്‍ അവ ശരിയായി ദഹിക്കില്ല. ഇത് ആമാശയത്തില്‍ ദീര്‍ഘനേരത്തേക്ക് പഞ്ചസാര നിലനില്‍ക്കുന്നതിനും പുളിക്കുന്നതിനും ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button