Devotional

ആയുര്‍ ദൈര്‍ഘ്യത്തിന് മഹാമൃത്യുഞ്ജയമന്ത്രം

ശിവ പ്രീതിയുണ്ടെങ്കില്‍ ആയുസ്സിന് ദൈര്‍ഘ്യമുണ്ടാവും. കടുത്ത ആരോഗ്യപ്രശ്നങ്ങളെയും ആയുസ്സിനുള്ള ഭീഷണിയെയും അതിജീവിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രവും ഹോമവും സഹായിക്കും. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ്‌ മഹാമൃത്യുഞ്‌ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്‌. നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം.

ഓം ത്രയംബകം യജാമഹേ,
സുഗന്ധിം പുഷ്ടിവര്‍ദ്ധനം,
ഉര്‍വ്വാരുകമിവ ബന്ധനാത്‌,
മ്യുത്യുമോക്ഷായമാമൃതാത്‌ എന്നാണ്‌ ഈ മന്ത്രം.

അസുഖങ്ങളകറ്റാന്‍ മഹാമൃത്യുഞ്‌ജയമന്ത്രം 11000 തവണ ചൊല്ലണം. വിജയം വരിയ്ക്കാനും സന്താനലാഭത്തിനും ഇത് 150000 ചൊല്ലണമെന്നാണു നിയമം. മരണത്തെ അകറ്റാനും മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം. ആരോഗ്യത്തിനും പണത്തിനും ഇത് 108 തവണ ചൊല്ലാം. മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിയ്ക്കുകയും വേണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്ക്കും. മൃത്യുഞ്ജയ ഹോമത്തില്‍ പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് ഹവനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button