KeralaNewsUncategorized

ജനങ്ങളുടെ വിധിയെഴുത്താണ് ഈ അവാർഡ്: ആഹ്‌ളാദമറിയിച്ച് വിനായകൻ

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ പ്രതികരണം രേഖപ്പെടുത്തി വിനായകൻ. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിക്കും നിര്‍മ്മാതാവ് പ്രേം മേനോനും നന്ദി അറിയിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു. അവാര്‍ഡിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയിലടക്കം കമ്മട്ടിപ്പാടത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നുവെന്നും കമ്മട്ടിപ്പാടം, ഗംഗ, വിനായകന്‍ എന്നൊക്കെ ചര്‍ച്ചകളില്‍ കേട്ടതിൽ സന്തോഷം ഉണ്ടെന്നും വിനായകൻ കൂട്ടിച്ചേർത്തു.

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിലെ വീട്ടിലേക്ക് വിനായകനെത്തുമ്പോള്‍ മാധ്യമസംഘം കാത്തിരിപ്പുണ്ടായിരുന്നെങ്കിലും അമ്മയെ കാണാനായിരുന്നു വിനായകന് തിരക്ക്. അമ്മയെയും ബന്ധുക്കളെയും കണ്ടതിന് ശേഷമാണ് വിനായകൻ മാധ്യമങ്ങളെ കണ്ടത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് അവാര്‍ഡ് തരാത്തതിന് സോഷ്യല്‍മീഡിയയിലും മറ്റും വലിയ പ്രതിഷേധമാണുണ്ടായിരുന്നു. ജനങ്ങളുടെ വിധിയെഴുത്താണ് ഈ അവാർഡെന്നും തുടർന്ന് വിനായകൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button