കൊച്ചി: ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെ പുതിയ പ്ലാന്‍ അനുസരിച്ചു ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ഔട്ട്ഗോയിങ് കോളുകള്ക്കൊപ്പവും ആറ് ജിബി ഡേറ്റയും ലഭിക്കുന്നു. ആദ്യത്തെ നാലു മാസത്തേയ്ക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നലകിയാല്‍ മതി.
ആറ് ജിബിക്കു ശേഷമുള്ള ഡേറ്റ ഉപയോഗത്തിന് ആഡ് ഓണ്‍ പായ്ക്കും ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയ്ക്ക് രണ്ടു ജിബിയും 225 രൂപയ്ക്ക് നാലു ജിബിയും 501 രൂപയ്ക്ക് 10 ജിബിയും ആണ് ആഡ് ഓണ്‍ പ്ലനുകളാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments