ബ്ലാക്ക്ബെറി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോർട്ട്. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ബ്ലാക്ക്ബെറി പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന. ടി സി എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ് ഇനി ബ്ലാക്ക്ബെറിക്കായി ഫോണുകൾ നിർമിക്കുക.
4.5 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയായിരിക്കും ഫോണിന് ഉണ്ടാകുക. 3 ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്റ്റോറജ് സവിശേഷതകൾ. 32 മിനിറ്റ് കൊണ്ട് 82 ശതമാനം ചാർജാവുന്ന ക്യുക്ക് ചാർജിങ് സംവിധാനവും ഫോണിലുണ്ടാകുമെന്നാണ് സൂചന.
Post Your Comments