സുരക്ഷിത നിക്ഷേപമെന്നുള്ള നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത്. നിക്ഷേപത്തിന് വേണ്ടി മാത്രമല്ല മലയാളികള്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നത്, സ്വര്‍ണ്ണത്തെ ആഡംബരത്തിന്റെ ഭാഗമായും പലരും കാണുന്നു. കൂടാതെ പണത്തിന്റെ ആവശ്യഘട്ടങ്ങളില്‍ ഈ സ്വര്‍ണ്ണം പണയം വച്ച് കാര്യങ്ങള്‍ സാധിക്കുകയും ചെയ്യാം.
നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍, ആഭരണങ്ങളായി മാത്രം നിക്ഷേപിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത് എപ്പോഴും സുരക്ഷ ഉറപ്പാക്കും. ഗ്രാമിന് 200-350 രൂപ നിരക്കില്‍ പണിക്കൂലി നല്‍കേണ്ടി വരും എന്നതാണ് ആഭരണത്തിന്റെ രൂപത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോഴുള്ള പ്രധാന ചിലവ്.
ആഭരണം വില്ക്കുമ്പോള് ഈ തുക നമുക്ക് ലഭിക്കുകയുമില്ല.
ഒരാളുടെ നിക്ഷേപത്തിന്റെ 10-15 ശതമാനം സ്വര്‍ണത്തിലാകാം എന്നാണ് വിദഗ്ധര്‍ നല്കുന്ന ഉപദേശം. സ്വര്‍ണത്തിലെ നിക്ഷേപത്തിനുള്ള വിവിധ മാര്‍ഗങ്ങളിതാ:
സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം
സ്വര്‍ണ്ണ നാണയം/ബിസ്ക്കറ്റ്
സ്വര്‍ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ നിക്ഷേപിക്കാം എന്നതാണ് ഇവയിലെ മെച്ചം. കോയിന്, ഗോള്‍ഡ് ബിസ്ക്കറ്റ് എന്നിവ സാധാരണയായി സ്വര്‍ണവിലയേക്കാള്‍ അഞ്ച് ശതമാനം അധിക വിലയ്ക്കാണ് വില്‍ക്കുന്നത്. ബാങ്കുകള്‍ സ്വര്‍ണം തിരിച്ച് വാങ്ങുകയുമില്ല. അതുകൊണ്ട് മികച്ച ജ്വല്ലറികളില്‍ നിന്ന് ഇത് വാങ്ങുന്നതാണ് നല്ലത്
സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം
ഇ-ഗോള്‍ഡ് പ്ലാന്‍
ഫിസിക്കല്‍ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന പേപ്പര്‍ ഗോള്ഡാണിത്. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡില്‍ അംഗത്വമുള്ള ബ്രോക്കറുടെ അടുത്ത് എക്കൗണ്ട് തുടങ്ങുകയാണ് ഇതില്‍ നിക്ഷേപിക്കാന്‍ ചെയ്യേണ്ടത്.
സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം
ഗോള്‍ഡ് ഇറ്റിഎഫ്
സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇറ്റിഎഫ്. ഇതില്‍ നിക്ഷേപിക്കുന്നതിന് ബ്രോക്കിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും വേണം. ഇതിന് പ്രതിവര്‍ഷം 500 രൂപ ചിലവ് വരും. ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ ഈ ചിലവുകള്‍ ഒഴിവാക്കാം. എന്നാല്‍ എക്സ്പെന്‍സ് റേഷ്യോയായി 2.5 ശതമാനവും ഒരു വര്‍ഷത്തിന് മുമ്പ് തുക പിന്‍വലിച്ചാല്‍ 1-2 ശതമാനം എക്സിറ്റ് ലോഡും നല്‍കണം.
Post Your Comments