Life Style

കയ്യില്‍ കാശിരിയ്‌ക്കുന്നില്ലേ, പരിഹാരമിതാ….

പണത്തിനു ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതുന്നവരാണ്‌ ഏറെയും. എന്നാല്‍ എത്ര സമ്പാദിച്ചാലും ചിലപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറില്ല. പണമുണ്ടാക്കാന്‍ നാം വാസ്‌തുവിനേയും ജ്യോതിഷത്തേയും ആശ്രയിക്കാറുണ്ട്‌. ഇവയില്‍ പറയുന്നതുപോലെ ചെയ്യാറുമുണ്ട്‌. ഇത്തരം വിശ്വാസങ്ങൾ പ്രകാരം ചില കാര്യങ്ങൾ ചെയ്താൽ കൈയ്യിൽ പണം നിൽക്കും എന്നാണ് പറയപ്പെടുന്നത്.

പണവും ലോക്കറുമെല്ലാം വീടിന്റെ കിഴക്കു വശത്തുവേണം സ്ഥാപിയ്ക്കാൻ. വീട്‌ ദിവസവും വൃത്തിയാക്കുകയും അനാവശ്യമായവ നീക്കുകയും ചെയ്യണം . ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത്‌ ലക്ഷ്‌മീദേവിയെ പടിയ്‌ക്കു പുറത്തു നിര്‍ത്തും. ഹനുമാന്റെ പഞ്ചലോഹവിഗ്രഹം വീടിന്റെ തെക്കുപടിഞ്ഞാറ്‌ ദിശയില്‍ സ്ഥാപിക്കുകയും ദിവസവും പ്രാർത്ഥിക്കുകയും ചെയ്യണം. ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്‌ക്കാം.

വെള്ളം നിറച്ച മണ്‍പാത്രം വീടിന്റെ വടക്കുമൂലയില്‍ സ്ഥാപിയ്‌ക്കുക. ഇതിലെ വെള്ളം കുറയരുത്. കൂടാതെ തുറന്ന് വയ്ക്കുകയും അരുത്. ചൂല്‍, ചെരിപ്പ്‌, തുടയ്‌ക്കുന്നവ എന്നിവ കോണിപ്പടിയ്‌ക്കു താഴെ വയ്‌ക്കരുത്‌. വീട്ടിലെ പൂജാമുറിയ്‌ക്കു സമീപം ചെരിപ്പുകളോ സോക്‌സോ സൂക്ഷിയ്‌ക്കരുത്‌. ചെരിപ്പു കഴിവതും പുറത്തു വയ്‌ക്കുക. വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത്‌ ഐശ്വര്യദായകമാണ്‌. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്‌ക്കുകയുമരുത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button