NewsTechnology

ഭൂമിക്ക് പുറത്തെ ആ രഹസ്യ ഉറവിടം ഇന്നറിയാം : ലോകത്തെ ഇളക്കിമറിച്ച് നാസയുടെ വെളിപ്പെടുത്തല്‍ ഇന്ന് അര്‍ധരാത്രിയില്‍

ന്യൂയോര്‍ക്ക് : ബഹിരാകാശ രംഗത്ത് ദിവസവും പുതിയ കണ്ടെത്തല്‍ നടത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് നാസ. നാസ മറ്റൊരു വന്‍ പ്രഖ്യാപനം നടത്താന്‍ പോകുകയാണ് ഇന്ന്. ഭൂമിക്ക് പുറത്ത് കണ്ടെത്തിയ ആ രഹസ്യം വെളിപ്പെടുത്തും.

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റിയുള്ള സുപ്രധാനമായ വെളിപ്പെടുത്തല്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശാസ്ത്രജ്ഞരുടെ വാര്‍ത്താസമ്മേളനം ഇന്ത്യന്‍ സമയം അര്‍ധരാത്രി നാസയുടെ ചാനലിലും വെബ്‌സൈറ്റിലും ലൈവായി കാണാം.

മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ എന്താകും വെളിപ്പെടുത്തുക എന്നത് സംബന്ധിച്ച നാസ ഒന്നും സൂചന നല്‍കിയിട്ടില്ല. സൂര്യനു പുറത്തുള്ള, മറ്റുനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ ശാസത്രജ്ഞര്‍ കണ്ടെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഭൂമിയും സൂര്യനും ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തോടു ഏറ്റവും അടുത്ത നക്ഷത്രം പ്രോക്‌സിമ സെന്റോറിയില്‍ പുതിയ ഗ്രഹം കണ്ടെത്തിയിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും വലിയ വെളിപ്പെടുത്തലാണ് നാസ ഇന്ന് നടത്തുന്നതെന്നും സൂചനയുണ്ട്. അന്ന് കണ്ടെത്തിയ എച്ച്ഡി 219=134 ബി എന്ന ഗ്രഹം 21 പ്രകാശവര്‍ഷം അകലെയാണ്. പാറക്കെട്ട് നിറഞ്ഞ ഈ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കഠിന ചൂടു നിലനില്‍ക്കുന്ന ഈ ഗ്രഹത്തില്‍ ജീവനു സാധ്യതയില്ലെന്നും നിരീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button