ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാലുവയസ്സുകാരനെ ഇടിച്ചിട്ട ടാക്സി ഡ്രൈവർ ചെയ്തത് ഏവരുടെയും മനസാക്ഷി മരവിപ്പിക്കുന്ന പ്രവൃത്തി. ഇടിച്ച് പരിക്കേറ്റ നാല് വയസ്സുകാരനെയും കുട്ടിയുടെ അമ്മയെയും കാറിലിരുത്തി ആശുപത്രിയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മണിക്കൂര്‍ നഗരം ചുറ്റി ഡ്രൈവർ കേസ് കൊടുക്കാതിരികയാണ് സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇടയ്ക്കു കുറെ ആശുപത്രികളിൽ എത്തിയെങ്കിലും ഡോക്ടർ ഇല്ല എന്ന കാരണം പറഞ്ഞു വീണ്ടും കുട്ടിയുമായി കറങ്ങി.
അവസാനം ബാലൻ മരിച്ചു.അപകടം സംഭവിച്ച് അഞ്ച് മണിക്കൂറിന് ശേഷവും ചികിത്സ ലഭിയ്ക്കാതായ കുട്ടി കാറില്‍ വച്ച് മരിക്കുകയായിരുന്നു. ഇന്ദിരാ വികാസ് കോളനിയിലുള്ള വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പിന്നോട്ടെടുത്ത കാര്‍ ബാലനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ രാഹുല്‍ എന്നയാള്‍ രോഹിതിനെയും അമ്മ വാസന്തി കുമാരിയെയും കാറില്‍ കയറ്റി ആശുപത്രിയിലേക്കെന്ന വ്യാജേന കറങ്ങിയത്.
സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കുട്ടിയുടെ അമ്മയെ കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ഈ സാഹസം.എയിംസ് ഉള്‍പ്പെടെ നാല് ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും എല്ലായിടത്ത് നിന്നും കുട്ടിയെ അവർ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചു എന്ന ഒരേ കളവ് പറഞ്ഞ് ഇയാള്‍ മടങ്ങുകയായിരുന്നു.പിന്നീട് അഞ്ചു മണിക്കൂറിനു ശേഷം കുട്ടിയുടെ പിതാവ് എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments