ഒറ്റപ്പാലം:തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയും ലോ അക്കാദമി ഭൂമി വിവാദവും കൊഴുക്കുമ്പോൾ സ്വാശ്രയ കോളേജുകളിലെ അനീതിക്കെതിരെ ആദ്യം ശബ്ദമുയര്‍ന്ന തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിനെ എല്ലാവരും മറന്നുവെന്ന് പരാതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുമായ നിസാര്‍ അഹമ്മദ്, ജസ്റ്റിന്‍ ജോണ്‍, വിഷ്ണു ആര്‍.കുമാര്‍, സിനു ആന്റോ എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ പരാതി ഉയർന്നത്.
ക്ലാസ്സിലെത്താന്‍ രണ്ടുമിനിറ്റ് വൈകിയാലും ഒരു ദിവസം ഷേവ് ചെയ്യാന്‍ മറന്നാലും മാനേജ്മെന്റിന്റെ ഗുണ്ടകള്‍ ഇടിമുറിയില്‍ കയറ്റി ഉപദ്രവിക്കാറുണ്ടെന്നും പ്രതികരിക്കുന്നവര്‍ക്കെതിരെ പ്രതികാരനടപടികളെടുക്കുന്ന മാനേജ്മെന്റ് തന്നെയാണ് ഇപ്പോഴുള്ളതെന്നും അവർ വ്യക്തമാക്കുന്നു. ഒരു വിദ്യാര്‍ത്ഥി മരിച്ചിട്ടുപോലും പാമ്പാടി കോളേജിലെ അനീതികള്‍ വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നില്ല. ജിഷ്ണു മരിച്ച ജനുവരി ആറുമുതല്‍തന്നെ കേസൊതുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ടോംസ് കേളേജിനെക്കാളും ലോ അക്കാദമിയെക്കാളും ഭീകരാവസ്ഥയാണ് പാമ്പാടി നെഹ്റു കോളേജിലെതെന്നും മാനേജ്മെന്റിന്റെ വീടിനുമുന്നില്‍ സത്യാഗ്രഹമിരിക്കാനുള്ള ജിഷ്ണുവിന്റെ മാതാപിതാക്കളുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
Post Your Comments