NewsIndiaInternational

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം – തസ്ലീമ നസ്രിൻ

ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്‍.ഹിന്ദുത്വത്തെയോ ബുദ്ധിസത്തെയോ മറ്റ് മതങ്ങളെയോ വിമര്‍ശിച്ചാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ ഇസ്ലാം മതത്തെ വിമര്‍ശിച്ചാല്‍ അവര്‍ നിങ്ങളുടെ ജീവനെടുക്കുമെന്നും തസ്ലിമ പറഞ്ഞു.ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു തസ്ലിമ.

മതേതരത്വം എന്നാൽ ഞാൻ അവർക്കെതിരെ എഴുതിയാൽ ജീവൻ എടുക്കുക എന്നതല്ല പകരം തിരിച്ചു എനിക്കെതിരെ എഴുതുക എന്നതാണ്.മുസ്ലീം സ്ത്രീകളെ അടിച്ചമര്‍ത്തി വച്ചിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് അത്യന്താപേക്ഷിതമാണെന്നും തസ്ലീമ പറഞ്ഞു.. ജനാധിപത്യമെന്നാല്‍ മുസ്ലീം മതമൗലികവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണോ എന്നും തസ്ലീമ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button