ചെന്നൈ: തമിഴ് ജനതയുടെ മുറവിളിക്കും പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ കേന്ദ്രസര്‍ക്കാരുകള്‍ മുട്ടുമടക്കി. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും നടക്കും. അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇതോടെ ഞായറാഴ്ച 10ന് മധുരയില്‍ ജെല്ലിക്കെട്ട് നടക്കും. ജെല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മധുരയിലേക്ക് തിരിച്ചു.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നാലുദിവസമായി പ്രതിരോധം നടക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെ ഓര്‍ഡിനന്‍സിനു കേന്ദ്ര ആഭ്യന്തര, വനംപരിസ്ഥിതി മന്ത്രാലയങ്ങള്‍ അംഗീകാരം നല്‍കിയിരുന്നു.
Post Your Comments