കൊച്ചി: സംസ്ഥാനത്തെ ഹൈടെക് പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണി ടിവി ചാനലുകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരു പിന്നണി ഗായികയെന്ന് റിപ്പോർട്ട്. ഓപ്പറേഷന് ബിഗ് ഡാഡി’യുടെ ഭാഗമായി ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായികയ്ക്കെതിരേ തെളിവുകള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങള്‍ തുടങ്ങി നിരവധി പേര് ഈ സംഘത്തിന്റെ ഭാഗമാണെന്നുള്ള വിവരത്തെത്തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥന് അന്വേഷണം തുടങ്ങിയത്.
വ്യാജപ്പേരില്‍ ഫോണില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഗായിക തുകയും എത്തേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞെങ്കിലും പിന്നീട് സംശയം തോന്നിയതോടെ പിന്മാറുകയായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും കസ്റ്റഡിയിലുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായതായി സൂചനയുണ്ട്. നേരത്തേ ചങ്ങനാശേരിയില്‍ ഇവരുടെ സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. വിദേശ സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇതേ തുടർന്ന് ഓപ്പറേഷന് ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments