സൂറിച്ച് : ഒരു ദശാബ്ദത്തിനിടെ ഇന്ത്യയക്ക് ഫിഫ റാങ്കിംഗിൽ വൻ മുന്നേറ്റം ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിങ് പ്രകാരം ആറു സ്ഥാനം മെച്ചപ്പെടുത്തി 243 പോയിന്റോടുകൂടി 129ആം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. 2005 ഡിസംബറിൽ 127ആം സ്ഥാനത്തെത്തിയതായിരുന്നു ഇതിന് മുൻപുള്ള ഇന്ത്യയുടെ മികച്ച റാങ്കിങ്. കഴിഞ്ഞ ഡിസംബറിൽ ലോക റാങ്കിംഗിൽ ഇന്ത്യക്കുള്ള സ്ഥാനം 135 ആയിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യ കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയിക്കാനായതോടെയാണ് റാങ്കിങ്ങിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. ഇത്തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അർജന്റീനയാണ്. ബ്രസീൽ രണ്ടും ജർമനി മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
Post Your Comments