സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ ജീവനക്കാരുടെ പി.എഫ് വിഹിതം അടക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍-കേരള പുറത്തുവിട്ട പത്തുലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയിരിക്കുന്നവരുടെ ലിസ്റ്റില്‍ ഏറെയും സ്വകാര്യ ആശുപത്രികളാണ്.
തൊഴിലാളികളുടെ ശമ്പളത്തില്‍നിന്നും പി.എഫ് തുക പിടിച്ചശേഷമാണ് പണം വിതരണം ചെയ്യുന്നത്. തൊഴിലാളികളില്‍നിന്നും ഈടാക്കുന്ന തുകയ്ക്കൊപ്പം മാനേജ്മെന്റ് വിഹിതവും പി.എഫിലേക്ക് അടക്കണം. കേരളത്തിലെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും ജീവനക്കാര്‍ക്ക് വളരെ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പി.എഫ് തുക അടക്കുന്നതിലും വീഴ്ച വരുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പി.എഫ് തുക കുടിശ്ശിക വരുത്തിയിരിക്കുന്നത് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ്.
493.97ലക്ഷം രൂപയാണ് പി.എഫ് ഇനത്തില്‍ അമൃത അചയ്ക്കാനുള്ളത്. ലൂര്‍ദ്സ് ഹോസ്പിറ്റലാണ് രണ്ടാംസ്ഥാനത്ത്. കുടിശ്ശിക 343.04ലക്ഷം രൂപ. 122.98ലക്ഷം രൂപയാണ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്.ഇ.പി.എഫ് കേരള പുറത്തുവിട്ട പട്ടിക പ്രകാരം മൂന്ന് എസ്.യു.ടി ഹോസ്പിറ്റലുകള്‍ ചേര്‍ന്ന് 186.15ലക്ഷം രൂപ അടക്കാനുണ്ട്.
പുഷ്പഗിരി ഹോസ്പിറ്റല്‍ 182.22ലക്ഷവും വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ 16.44ലക്ഷവും ഹൈറേഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 23.23ലക്ഷവും കൊല്ലം ഹോളി ക്രോസ്സ് ഹോസ്പിറ്റല്‍ 15.21ലക്ഷവും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റല്‍സ് 10.25ലക്ഷവും നോര്‍ത്ത് പരവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റല്‍ 23.08ലക്ഷവും സണ്‍റൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 51.96ലക്ഷവും മിംസ് 65.03ലക്ഷവും ഫാത്തിമ ഹോസ്പിറ്റല്‍ 46.67ലക്ഷവും തിരുവനന്തപുരം പി.എന്‍.എം ഹോസ്പിറ്റല്‍ 33.13ലക്ഷവും തിരുവനന്തപുരം കിംസ് ഹോസ്പിറ്റല്‍ 45.59ലക്ഷവും കൊല്ലം ഷണ്മുഖവിലാസം ഹോസ്പിറ്റല്‍ 12.44ലക്ഷവും കോട്ടയം ഇന്തോ അമേരിക്കന്‍ ഹോസ്പിറ്റല്‍ 13.27ലക്ഷവും എം.ജി.ഡി.എം ഹോസ്പിറ്റല്‍ 20.43ലക്ഷവും വള്ളുവനാട് ഹോസ്പിറ്റല്‍ 45.53ലക്ഷവും വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ 11.4ലക്ഷവും മൗലാന ഹോസ്പിറ്റല്‍ 37.84ലക്ഷവും മാര്‍ ബസേലിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ 47.61ലക്ഷവും വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് 34ലക്ഷവും തിരുവനന്തപുരം എസ്.യു.ടി റോയല്‍ ഹോസ്പിറ്റല്‍ 32.73ലക്ഷവും തിരുവല്ല വാസന്‍ ഹെല്‍ത്ത് കെയര്‍ 13.91ലക്ഷവും ആണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്.
Post Your Comments