NewsTechnology

ചൈനക്കെതിരെ പടയൊരുക്കവുമായി ഇന്ത്യ: റാഫേൽ പോർവിമാനങ്ങൾ ചൈന അതിർത്തിയിലേക്ക്

ന്യൂഡൽഹി: അത്യാധുനിക പോർവിമാനങ്ങളായ റാഫേൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ നീക്കം. ചൈനയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഇതിന്റെ ഭാഗമായി അതിർത്തിയിലെ വ്യോമതാവളങ്ങളിൽ അത്യാധുനിക പോർവിമാനങ്ങളും അണ്വായുധ മിസൈലുകളും വിന്യസിക്കും.ആദ്യമെത്തുന്ന 18 റാഫേൽ പോർവിമാനങ്ങൾ ബംഗാളിലെ ഹസിമാര എയർഫോഴ്സ് ബേസിൽ വിന്യസിക്കും. അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് റാഫേൽ.

ചൈനീസ് അതിർത്തി പ്രദേശങ്ങളായ അസാമിലെ ചബുവയിലും തേജ്പൂരിലും നേരത്തെ തന്നെ പോർവിമാനങ്ങളും ബ്രഹ്മോസ് മിസൈലുകളും വിന്യസിച്ചിരുന്നു.കൂടാതെ അണ്വായുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള ബാലസ്റ്റിക് മിസൈൽ അഗ്നിയും ചൈനീസ് അതിർത്തികളിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്.ഹസിമാര എയർഫോഴ്സ് ബേസിൽ അടുത്ത രണ്ടു വർഷത്തിനകം റാഫേൽ പോർവിമാനങ്ങൾ എത്തുമെന്നാണ് കരുതുന്നത്. രണ്ടു വർഷത്തിനുള്ളിൽ മിഗ് 27 പിൻവലിച്ച് ഹാസിമാരയിൽ പകരം 18 റാഫേൽ പോര്‍വിമാനങ്ങൾ വിന്യസിക്കാനാണ് നീക്കം.ചൈനയുടെ എല്ലാ നീക്കങ്ങൾക്കും തടയിടാനാണ് ഇന്ത്യയുടെ പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button