ന്യൂയോര്‍ക്ക്: ചില ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കാതായതിന് പിന്നാലെ പഴയ പതിപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണുകളിലും വാട്ട്സ്ആപ്പ് ഉടന്‍ നിശ്ചലമാകും എന്ന് റിപ്പോർട്ട്. 2016 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഈ ശൂചീകരണം 2017 തുടക്കത്തിലാണ് വാട്ട്സ്ആപ്പ് നടപ്പിലാക്കാൻ തുടങ്ങിയത്.
നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍. അതുകൊണ്ട് തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ വാട്ട്സ്ആപ്പ് നിരോധിച്ചാൽ ഇത് വാട്ട്സ്ആപ്പിന്റെ യൂസര്ബേസിനെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. അതേസമയം ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഐ ഫോൺ 4 ന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും വാട്ട്സ്ആപ്പ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments