Kerala

കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനം:പുനലൂര്‍-പാലക്കാട് എക്സ്പ്രസ് വരുന്നു

പുനലൂര്‍•കേരളത്തിന്‌ കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനമായി പുതിയ ട്രെയിന്‍ സര്‍വീസ്. പുനലൂര്‍-പാലക്കാട് എക്സ്പ്രസ് ആണ് പുതിയതായി അനുവദിക്കുന്നത്. ഏറെക്കാലത്തെ ആവശ്യമായ പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്ക് നീട്ടുന്നത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ശ്രമഫലമായാണ് പുതിയ ട്രെയിന്‍ അനുവദിച്ചത്. . രാവിലെ 10ന് മുൻപു എറണാകുളത്ത് എത്തുന്ന തരത്തിലാണു സർവീസ് ആരംഭിക്കുകയെന്നു എംപി പറഞ്ഞു.

രാവിലെ 9.45നും മടക്ക യാത്രയിൽ രാത്രി 7.10നും എറണാകുളത്ത് എത്തുന്ന തരത്തിലായിരിക്കും പുതിയ സര്‍വീസ്. സമയക്രമം സംബന്ധിച്ചു അന്തിമ തീരുമാനം വൈകാതെയുണ്ടാകും. സമയക്രമം സംബന്ധിച്ചു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നാളെ ചർച്ച നടത്തുമെന്നു എം.പി അറിയിച്ചു.

കൊല്ലം, എറണാകുളം ജംഗ്ഷന്‍,ഷൊർണൂർ വഴിയാണു സർവീസ് നിർദേശിച്ചത്. എന്നാല്‍ മൂന്നു സ്ഥലങ്ങളിലും എഞ്ചിൻ മാറ്റുന്നതു പ്രായോഗികമല്ലെന്നാണു റെയിൽവേ അധികൃതര്‍ പറയുന്നത്. അതിനാല്‍ ഷൊര്‍ണൂര്‍ ഒഴിവാക്കി എറണാകുളം എറണാകുളം ജംഗ്ഷന് പകരം എറണാകുളം ടൌണില്‍ നിര്‍ത്തി പോവുകയാണെങ്കില്‍ ഒരു മണിക്കൂറോളം ലഭിക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രെയിനിനു പാലരുവി എക്സ്പ്രസ് എന്നു പേരു നൽകണമെന്നു റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൊടിക്കുന്നിൽ പറഞ്ഞു.പുനലൂരിൽ നിന്നു ബെംഗളൂരു വഴി ഹൈദരാബാദിലേക്കു പുതിയ സർവീസ് ആരംഭിക്കാനും അങ്കമാലി-എരുമേലി ശബരി പാത എരുമേലിയിൽ നിന്നു പുനലൂരേക്ക് നീട്ടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.ശബരി എക്സ്പ്രസ് ഹൈദരാബാദിലെത്താൻ 30 മണിക്കൂർ എടുക്കുമ്പോൾ ബെംഗളൂരു വഴി ഹൈദരാബാദിലെത്താൻ 26 മണിക്കൂർ മതിയാകും.

റെയിൽവേ ഈ വർഷം 18 പുതിയ ട്രെയിനുകളാണു വിവിധ ഭാഗങ്ങളിൽ അനുവദിച്ചത്.പാലക്കാട്–പുനലൂർ ട്രെയിനിനു ജനുവരി അവസാനത്തോടെ ഉത്തരേന്ത്യയിൽ നിന്നു റേക്ക് എത്തുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button