തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പെന്ഷന് വിതരണത്തിന് ജനുവരി മൂന്നിനകം പരമാവധി തുക എത്തിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഡിസംബര്‍ 28ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കറന്‍സി ലഭ്യത സംബന്ധിച്ച് റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കിയത്.
റിസര്‍വ് ബാങ്കിലെത്തുന്ന 1000 കോടിയില്‍ 600 കോടി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യാന്‍ നല്‍കുമെന്നും സര്‍ക്കാരിനെ റിസര്‍വ് ബാങ്ക് അറിയിച്ചു.കൂടാതെ ജനുവരി ആദ്യ ആഴ്ച തന്നെ ബാക്കി പണം കൂടി ലഭ്യമാക്കാന്‍ സാധിച്ചേക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും തുല്യമായ അളവില്‍ കറന്‍സി ലഭ്യത ഉറപ്പ് വരുത്താൻ റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് ശേഷം 1940 കോടി രൂപ വിവിധ ബാങ്കുകള്‍ക്ക് നല്‍കിയതായും ഇതില്‍ 500 കോടിയിലേറെ ഇപ്പോഴും ബാങ്കുകളിലുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കണക്കുകൾ ഇങ്ങനെയാണെന്നിരിക്കെ രാഷ്ട്രീയ മുതലെടുപ്പിനായി പണ രാഹിത്യം ഉയർത്തിക്കാട്ടുകയാണെന്നും ആരോപണമുണ്ട്.
Post Your Comments