NewsIndiaInternational

അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരനാവാന്‍ ഇനി 100 രൂപ മാത്രം

ന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ ഫീസ് കുറച്ചു. നിലവിലുണ്ടായിരുന്ന 15,000 രൂപയില്‍ നിന്നും 100 രൂപയായാണ് അപേക്ഷഫീസ് കുറച്ചത്.ഹിന്ദു, സിഖ്, ജെെന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കേ ഈ ഇളവ് ബാധകമുള്ളു. ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യേണ്ടത് കളക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്‌ട് മജിസ്ട്രേട്ട് എന്നിവരുടെ മുൻപാകെയാണ്.ഇവരുടെ അഭാവത്തില്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേട്ടിനു മുൻപാകെയും പ്രതിജ്ഞ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button