മലപ്പുറം : 37 ലക്ഷം പുതിയ കറന്‍സിയുമായി മലപ്പുറം സ്വദേശിയായ വ്യവസായി പിടിയില്‍. മലപ്പുറത്ത് തിരൂര്‍ ടൗണിലാണ് സംഭവം. ഇവിടെ നിന്നു തന്നെ പ്രദേശവാസിയായ മറ്റൊരാളില്‍ നിന്നും 2.5 ലക്ഷം രൂപയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുളളൂ. കറന്‍സി നിരോധനത്തിനു ശേഷം രാജ്യത്താകമാനം നടന്ന റെയ്ഡുകളില്‍ ഇതു വരെ 80 കോടി രൂപയ്ക്കു തുല്യമായ പുതിയ കറന്‍സികളാണ് കളളപ്പണമാഫിയകളുടെയും, വ്യക്തികളുടെയും കയ്യില്‍ നിന്ന് ആദായനികുതി വകുപ്പും, സി.ബി.ഐയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നു പിടിച്ചെടുത്തത്.
Post Your Comments