IndiaTechnology

നോട്ട് അസാധു : മൊബൈൽ വാലറ്റ് ഇടപാടിൽ വൻ വർദ്ധനവ്

രാജ്യത്തെ നോട്ട് നിരോധനത്തിന് ശേഷം മൊബൈല്‍ വാലറ്റ് ഉപയോഗം ഏകദേശം  1000 ശതമാനം വർദ്ധിച്ചതായി ടെലികോം കമ്പനികള്‍. വാലറ്റ് എന്നാൽ പണം സൂക്ഷിക്കുന്ന പേഴ്സ് എന്നർത്ഥം. പേഴ്സ് പോലെ തന്നെയാണ് മൊബൈൽ വാലറ്റ്. പക്ഷെ പണം കറന്‍സിയായി സൂക്ഷിക്കേണ്ടെന്നുമാത്രം. സാധനം വാങ്ങാനായാലും കടം കൊടുക്കാനായാലും ഒരൊറ്റ മേസെജിലൂടെ ഇടപാട് നടത്താം.

നിലവിലെ സാഹചര്യത്തിൽ നഗരങ്ങളിലേയും പട്ടണങ്ങളിലേയും ചെറിയ കടകള്‍ പോലും മൊബൈല്‍ വാലറ്റിലേക്ക് നീങ്ങുകയാണ്. ചില്ലറ ഇല്ലാത്തതിന്റെ വിഷമം വേണ്ട കള്ള നോട്ടുകളെയേും വലിയ നോട്ടുകളെയും പേടിക്കണ്ട ഈസിയായി പണമിടപാട് നടത്താം.

ഇതോടൊപ്പം മൊബൈല്‍ വാലറ്റ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് 300 ശതമാനം വര്‍ധിച്ചതായും, രാജ്യത്തെ പ്രതിദിന വാലറ്റ് ഇടപാട് 75 കോടി വരുമെന്നു , ധനകാര്യ ഏജന്‍സികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മൊബൈല്‍ വാലറ്റില്‍ പേടിഎം തരംഗമുണ്ടെങ്കിലും സ്വകാര്യ ടെലികോം കമ്പനികളടക്കമുളള മറ്റു കമ്പനികൾ വാലറ്റുകളുമായി രംഗത്ത് എത്തിയതോടെ വരും ആഴ്ചകളില്‍ വാലറ്റ് ഉപയോഗത്തിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button