പലരും വിചാരിക്കുന്നത് ആഭരണങ്ങള്‍ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്നാണ്. എന്നാല്‍ ആഭരണങ്ങള്‍ അണിയുന്നതിനു പുറകില്‍ ചില ശാസ്ത്രീയ കാരണങ്ങളുമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അണിയുന്ന ആഭരണമാണ് മോതിരം. നമ്മുടെ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. നാഡികള്‍ക്ക് ലോഹം നല്ലതുമാണ്. മോതിരവിരലിലെ നാഡി ഹൃദയത്തിലൂടെ തലച്ചോറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനത്തിനു സഹായിക്കും. ഇതുപോലെ നടുവിരലില്‍ മോതിരമണിയരുതെന്നാണു പറയുക. കാരണം നടുവിരലിലെ നാഡി കടന്നുപോകുന്നത് തലച്ചോറിലെ ഡിവൈഡര്‍ ലൈനിലൂടെയാണ്. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് തലച്ചോറിനെ ബാധിയ്ക്കും. തീരുമാനങ്ങളെടുക്കാന്‍ തലച്ചോറിന് താമസം നേരിടും. ഇത് നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനേയും ബാധിയ്ക്കും.
കാതുകുതി കമ്മലിടാത്ത പെൺകുട്ടികൾ ചുരുക്കമാണ്. ചില സമുദായങ്ങളില്‍ ആണ്‍കുട്ടികളുടേയും കാതു കുത്താറുണ്ട്. കാതിലെ നാഡി കാഴ്ചയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ലോഹം കാതിലണിയുന്നത് കാഴ്ചയെ സഹായിക്കും. സ്ത്രീകളില്‍ കണ്ണിനു പുറമെ പ്രത്യുല്പാദന വ്യവസ്ഥയുമായും കണ്ണിലെ നാഡികള്‍ ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് പ്രത്യുല്പാദന സംബന്ധമായ കഴിവുകളെ സഹായിക്കും.
അതുപോലെ കഴുത്തില്‍ മംഗല്യസൂത്രം അഥവാ താലി ധരിയ്ക്കുന്നത് വിവാഹിതരായ സ്ത്രീകളുടെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ കഴുത്തില്‍ ഇതേ രീതിയില്‍ ലോഹം ധരിയ്ക്കുന്നത് പൊസറ്റീവ് ഊര്‍ജം ശരീരത്തിലേയ്ക്കാവാഹിയ്ക്കാന് സഹായിക്കും. കഴുത്തില്‍ ലോഹമണിയുന്നത് രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കും. കൈകളില്‍ വളകളണിയുന്നതും സ്ത്രീകളുടെ പതിവാണ്. ലോഹം ശരീരവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. വളകളുടെ ആകൃതി വൃത്തത്തിലായതു കൊണ്ടുതന്നെ ഈ ഊര്‍ജം ശരീരത്തിനു പുറത്തേയ്ക്കു പോകുകയുമില്ല. ശരീരത്തില്‍ തന്നെ ലഭ്യമാകുകയും ചെയ്യും. കാലിലണിയുന്ന പാദസരം സ്ത്രീകള്‍ക്ക് ഊര്‍ജം നല്‍കും. ഇത് സന്ധിവേദന കുറയ്ക്കാനും സഹായിക്കും.
Post Your Comments