തിരുവനന്തപുരം: പതിവായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ അമ്മ കറിക്കത്തിക്കൊണ്ട് വെട്ടി. കൂലിപ്പണിക്കാരനായ അനില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. സഹിക്കെട്ടാണ് അമ്മ മകനെ വെട്ടി പരിക്കേല്‍പ്പിച്ചത്. കാലിന് മുറിവേറ്റ അനിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്.
മെഡിക്കല്‍ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്റെ മകന് അനില്‍.കെ.രവീന്ദ്രനാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ വീട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. സംഭവം നടന്ന ദിവസം സഹികെട്ടാണ് മാതാവ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അനിലിന്റെ നിലവിളി കേട്ട് നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments