NewsLife Style

ബിയര്‍ കഴിക്കുമ്പോള്‍ കുടവയര്‍ ഉണ്ടാകുന്നതിന്റെ കാരണം

അമിതമായി ബിയര്‍ കഴിക്കുന്നത് കുടവയറിനു കാരണമാകാറുണ്ട്.ബിയര്‍ ഉദരത്തെ വികസിപ്പിക്കും. അതുകൊണ്ടുതന്നെ വയറു കൂടുകയും ചെയ്യും. പുരുഷന്മാരിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. ഇതിന് പല കാരണങ്ങളും ഉണ്ട്.
നമ്മള്‍ ആല്‍ക്കഹോള്‍ കഴിക്കുമ്പോള്‍ കരള്‍ ഫാറ്റിനെ ഇല്ലാതാക്കുന്നതിനു പകരം ആല്‍ക്കഹോളിനോടു പൊരുതും. അതുകൊണ്ടുതന്നെ ഫാറ്റ് വര്‍ധിക്കുകയും അടിഞ്ഞുകൂടുകയും ചെയ്യും. പ്രത്യേകിച്ച് ഉദരഭാഗത്ത്.ഇത് വയർ കൂടുന്നതിന് കാരണമാകും.എന്നാൽ സ്ത്രീകളിലും പുരുഷന്മാരിലും ഫാറ്റ് അടിയുന്നത് വ്യത്യസ്തമായാണ്.സ്ത്രീകളില്‍ ചര്‍മ്മത്തിനു കീഴിലാണ് ഫാറ്റ് അടിഞ്ഞു കൂടുക. അതുകൊണ്ടുതന്നെ കൈകള്‍, നിതംബങ്ങള്‍, തുട എന്നിവിടങ്ങളില്‍ വണ്ണം കൂടും. എന്നാല്‍ പുരുഷന്മാരില്‍ സ്‌കിന്നിനടിയില്‍ അത്രത്തോളം ഫാറ്റ് ശേഖരിക്കപ്പെടില്ല.മറിച്ച് പുരുഷന്മാരിൽ ഉദരത്തിലാണ് കൂടുതലായും ഫാറ്റ് അടിഞ്ഞ് കാണപ്പെടുന്നത്.പ്രായം കൂടുന്നതനുസരിച്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നതു കാരണം പ്രായമേറിയവര്‍ പെട്ടെന്നു വണ്ണം വെയ്ക്കും. പ്രത്യേകിച്ച് വയർ കൂടി വരുന്നതായി കാണാൻ കഴിയുന്നതാണ്.

ഒരു തവണ നിങ്ങള്‍ ഒന്നോ രണ്ടോ കുടിക്കുമ്പോൾ ഓരോന്നിലും 150 മുതല്‍ 200 കലോറിവരെ ഉണ്ടാവും അതോടൊപ്പം വറുത്ത മാംസമോ മറ്റോ കഴിക്കും. അപ്പോള്‍ 800-900 കലോറി കിട്ടും. ഏതാണ്ട് ഒരു നേരത്തെ ഭക്ഷണത്തിനു സമമാണ് ഇത്.അതേസമയം തന്നെ സ്ഥിരമായി കഴിക്കുന്നവരില്‍ ചിലര്‍ക്ക് കുടവയര്‍ കാണാറുമില്ല. അതിനു കാരണം അവര്‍ വര്‍ക്കൗട്ട് ചെയ്ത് കലോറി കുറയ്ക്കുന്നതുകൊണ്ടാണ്.

shortlink

Post Your Comments


Back to top button