ന്യൂ ഡൽഹി : പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും വി .പി.സിങ് മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതികവകുപ്പില്‍ സഹമന്ത്രിയും ഇതേവകുപ്പില്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ച ഡോ. എം.ജി.കെ. മേനോന് (88) അന്തരിച്ചു.
ഭൗതിക ശാസ്ത്രരംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ ഇദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷണ്‍ പുരസ്ക്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചു. 1988 ഫെബ്രുവരി ഏഴിന് എം.ജി.കെ. മേനോനോടുള്ള ആദരസൂചകമായി ‘7564’ നമ്പർ ഛിന്നഗ്രഹത്തിന് ഗോകുമേനോന് എന്നു പേരു നല്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പേള് ശാസ്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിച്ച എം.ജി.കെ. മേനോന്. എട്ടു വര്‍ഷം ആസൂത്രണബോര്‍ഡ് അംഗമായും പ്രവർത്തിച്ചു.
Post Your Comments